ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി പുതുവര്‍ഷ പിറവി ആഘോഷിച്ചു

Web Desk
1 Min Read

കൊച്ചി: പുതുവര്‍ഷ പിറവി സാധ്യതകളെ തേടിയുള്ള യാത്രയായി കാണണമെന്നും അതിലൂടെ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കണമെന്നും ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി പി ടി എ പ്രസിഡന്റ് പി എ മുഹമ്മദ് പറഞ്ഞു. സ്‌കൂളില്‍ നടന്ന ന്യൂ ഇയര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ട പരാജയങ്ങളില്‍ മനസ്സു പതറാതെ പുതുവര്‍ഷം ശുഭാപ്തി വിശ്വാസത്തോടെ സാധ്യതകള്‍ നേടിയെടുക്കുന്ന വര്‍ഷമാക്കി തീര്‍ക്കണമെന്നും അതിനായി വിദ്യാര്‍ഥികള്‍ ആത്മാര്‍ഥമായി ഒരുങ്ങണമെന്നും അദ്ദേഹം കൂട്ടികളെ ഉണര്‍ത്തി. തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും കേക്ക് വിതരണം ചെയ്തു.

പ്രധാനാധ്യാപിക ബിന്ദു കെ, എസ് എം സി ചെയര്‍മാന്‍ സുധീര്‍ കെ ഖാലിദ്, പി ടി എ വൈസ് പ്രസിഡന്റ് അഷറഫ്, മാഹിന്‍ ബാഖവി, ആനി ടി ജി, നവീന്‍ പുതുശേരി, അമ്പിളി അലക്‌സ്, സുജ കെ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!