സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: സ്വീഡനിലെ മാല്‍മോ നഗരത്തില്‍ തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചതിനെതിരെ ഖത്തര്‍ ശക്തമായി പ്രതികരിച്ചു. ലോകത്തിലെ രണ്ട് ബില്യനിലേറെ വരുന്ന ഇസ്‌ലാം മത വിശ്വാസികള്‍ക്ക് നേരെയുള്ള ഹീനമായ പ്രകോപനമാണ് നടപടിയെന്നും ഞെട്ടിക്കുന്ന സംഭവമാണെന്നും ഖത്തര്‍ പറഞ്ഞു.

city exchange

ഏത് മതത്തിനും വര്‍ഗ്ഗത്തിനും ജാതിക്കും എതിരെയുള്ള ഏതുതരം മോശമായ പ്രവര്‍ത്തിയും എതിര്‍ക്കപ്പെടേണ്ടതും അംഗീകരിക്കാനാവാത്തതുമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് തടയാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ശബ്ദം ഉയര്‍ത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

ക്ഷമയുടെ മൂല്യത്തിനും പരസ്പര സഹകരണത്തിനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും പൂര്‍ണ പിന്തുണയാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!