ആര്‍എസ്എസ് ബൗദ്ധിക പ്രമുഖ് വെട്ടേറ്റു മരിച്ചു

Web Desk
0 Min Read

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് ബൗദ്ധിക പ്രമുഖ് വെട്ടേറ്റു മരിച്ചു.എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
2019ല്‍ മെയില്‍ പാലക്കാട് എലപ്പുള്ളിയില്‍ വീടാക്രമണ കേസിലെ പ്രതിയാണ് സഞ്ജിത്ത്.രാവിലെ ഭാര്യയ്ക്കൊപ്പം ബൈക്കില്‍ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ എത്തിയ നാലംഗ സംഘം ബെക്ക് തടഞ്ഞു നിര്‍ത്തി സഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!