
കോഴിക്കോട്: സിയസ്‌കൊ തെക്കെ പുറത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാല് സ്‌ക്കുളുകളിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് കോവില്‍ ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് ഡോ: ഒ.പി. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു.ഡോ: നാസര്‍ യൂസഫ് മുഖ്യ പ്രഭാഷണം നടത്തി.
എം.എം.വി.എച്ച്.എസ് എസ്, കാലിക്കറ്റ് ഗേള്‍സ് വി.എച്ച്.എസ്.എസ്, കുറ്റിച്ചിറ ഗവ: വി.എച്ച്.എസ്.എസ്, ഹിമായത്ത് വി.എച്ച്.എസ്.എസ് എന്നി നാല് സ്‌ക്കൂളുകളിലെ ഫുള്‍ എപ്ലസ് നേടിയ 470 വിദ്യാര്‍ത്ഥികളില്‍ 50 പേര്‍ക്ക് സദസില്‍ വെച്ച് പുരസ്‌ക്കാരങ്ങള്‍ നല്‍കി. ജനറല്‍ സെക്രട്ടറി പി.എന്‍. വലീദ് സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയ, സുരേഷ് ബാബു (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍), പ്രൊഫ: കെ.വി. ഉമ്മര്‍ ഫാറൂഖ്, ഇ.വി. അബദുല്‍ അസീസ് (പ്രസിഡണ്ട്, ജെ.സി.സി), പി.പി. അബ്ദുള്ളക്കോയ, ഇ.വി. മാലിക് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി എസ്.എം. സാലിഹ് നന്ദി പറഞ്ഞു.


