

കോഴിക്കോട്: ജില്ലാ ക്ഷീര കര്‍ഷക സംഗമം 18, 19 തിയ്യതികളില്‍ കടലുണ്ടി മണ്ണൂര്‍ വളവില്‍ നടക്കും.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, മില്‍മ, കേരളാ ഫീഡ്സ്, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ മണ്ണൂര്‍ വളവിലെ സിപെക്സ് ഓഡിറ്റോറിയത്തിലാണ് സംഗമം.

പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, ഡയറി ക്വിസ്, ക്ഷീര മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, പൊതു സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. 750 ക്ഷീരകര്‍ഷക പ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും.

കന്നുകാലി പ്രദര്‍ശനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എം പി ശിവാനന്ദനും. ഡയറി എക്സ്പോ 10ന് ബ്ലോക്ക് പ്രസിഡന്റ്് സജിതാ പൂക്കാടനും സഹകരണ ശില്‍പശാല 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് ഡയറി ക്വിസ് മത്സരം നടക്കും. അന്നു തന്നെ വടംവലി മത്സരം, കലാസന്ധ്യ, പേഴ്‌സണാലിറ്റി ക്ലാസ്സ് എന്നിവയും നടക്കും.
ജില്ലാ ക്ഷീര കര്‍ഷക സംഗമവും കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയും 19ന് രാവിലെ 10ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി ആര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുരളി മണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജീജ, ശ്രീകാന്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ് എന്നിവര്‍ പങ്കെടുത്തു.

