

കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയും മലയാ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസും സംയുക്തമായി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കളമശ്ശേരി എടയാര്‍ വെച്ച് എറിക്‌സണ്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

നൂറോളം തൊഴിലാളികള്‍ പങ്കെടുത്ത ആരോഗ്യ പരിശോധന ക്യാമ്പില്‍ സണ്‍റൈസ് ആശുപത്രിയുടെ മെഡിക്കല്‍ വിഭാഗം ആരോഗ്യ പരിശോധന സജീവമാക്കി. സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെയും സാമൂഹ്യ ക്ഷേമ പദ്ധതിയുടെയും ഭാഗമായി ആരംഭിച്ച എക്‌സ്ട്രാ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.


ലോക പ്രശസ്ത ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിലാണ് സണ്‍റൈസ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍. സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുമെന്ന് നേരത്തെ തന്നെ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ് അറിയിച്ചിരുന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രയോജനം ജനങ്ങള്‍ക്ക് എത്തിക്കുന്ന രീതിയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍.
മലയാ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് നിരവധി തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് സണ്‍റൈസ് ആശുപത്രിയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സന്നദ്ധമാക്കിയത്. ക്യാമ്പിന്റെ പ്രയോജനം മലയാ ഗ്രൂപ്പിലെ എല്ലാ തൊഴിലാളികള്‍ക്കും ഉപയോഗപ്രദമായിരിക്കുമെന്ന് ഹോസ്പിറ്റല്‍ സി ഇ ഓ സുരേഷ് കുമാര്‍ തമ്പി അറിയിച്ചു.
സണ്‍റൈസ് ആശുപത്രിയിലെ ഡോ. ഫൈസ ക്യാമ്പിനു നേതൃത്വം നല്‍കി. മറ്റു ഹോസ്പിറ്റല്‍ അധികൃതരും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. മലയാ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് അധികൃതരും എറിക്‌സണ്‍ ഇന്‍ഷുറന്‍സ് കമ്പനി അധികൃതരും ചടങ്ങില്‍ പങ്കെടുത്തു.

