Business
ഇന്ത്യയിലെ 31-ാമത്തെ ശാഖയുമായി ലുലു ഫോറെക്‌സ് കോഴിക്കോട് ലുലു മാളില്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: വിദേശ കറന്‍സി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്‌സിന്റെ ഇന്ത്യയിലെ 31-ാമത്തെ ശാഖ കോഴിക്കോട് ലുലു മാളില്‍ ഉദ്ഘാടനം ചെയ്തു.
കമ്പനിയിലെ മുതിര്‍ന്ന അംഗങ്ങളുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി ആണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ബിംബിസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി എ അബ്ദുല്‍ ഗഫൂര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശ രംഗത്ത് സജീവമായി ഇടപെടുന്ന മലബാറിലെ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ അനുസരിച്ചുള്ള മികച്ച സാമ്പത്തിക സേവനങ്ങള്‍ ലുലു ഫോറെക്‌സിലൂടെ ലഭ്യമാകും. വിദേശ കറന്‍സി വിനിമയം, ട്രാവല്‍ കറന്‍സി കാര്‍ഡുകള്‍, മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ ഇവിടെ നിന്നും ലഭിക്കും.
കോഴിക്കോട് പോലൊരു വിപണിയില്‍ ലുലു ഫോറെക്‌സിന്റെ രണ്ടാമത്തെ ശാഖ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം ഡി അദീബ് അഹമ്മദ് പറഞ്ഞു.
ലുലു ഫോറെക്‌സുമായി ഇടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള ഇന്ത്യന്‍ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്‌സ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വിദേശ നാണ്യ വിനിമയ രംഗത്ത് ലുലു ഫോറെക്‌സ് ശക്തമായ സാന്നിധ്യവുമാണ്.