കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി റോട്ടറി ക്ലബ് പബ്ലിക്ക് ഇമേജ് സെമിനാര്‍ സ്‌പോട്ട്‌ലൈറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഐ എം എ ഹാളില്‍ പബ്ലിക്ക് ഇമേജ് സെമിനാര്‍ സ്‌പോട്ട്‌ലൈറ്റ് സംഘടിപ്പിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി ജി നായനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange


ലോകത്താകമാനമായി റോട്ടറി കഴിഞ്ഞ വര്‍ഷം മാത്രം 440 മില്ല്യന്‍ ഡോളറിന്റെ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോട്ടറി പ്രവര്‍ത്തകര്‍ എവിടേക്ക് പോകുന്നുവെന്ന ചോദ്യത്തിന് അവര്‍ ഡിന്നറിന് പോകുന്നുവെന്ന പഴയകാലത്തെ സാധാരണക്കാരുടെ തോന്നലുകള്‍ക്ക് ക്രമമായ പ്രവര്‍ത്തനങ്ങളിലൂടെ വലിയ മാറ്റമുണ്ടാക്കാന്‍ സാധിച്ചത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല പ്രവര്‍ത്തനങ്ങളിലൂടെയും നല്ല വാക്കുകളുടെ പ്രചാരണത്തിലൂടെയും സമൂഹത്തിന് മുമ്പില്‍ മികച്ച മാതൃകയാണ് റോട്ടറി ക്ലബ്ബുകള്‍ മുകള്‍തട്ടു മുതല്‍ താഴേതട്ടുവരെ സൃഷ്ടിച്ചെടുത്തതെന്നും വി ജി നായനാര്‍ പറഞ്ഞു.


റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജശേഖരന്‍ എസ് അധ്യക്ഷത വഹിച്ചു.
ക്ലബ് സെക്രട്ടറി ബിബിന്‍ ജോര്‍ജ്ജ്, ഇവന്റ് ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍, ഡിസ്ട്രിക്ട് ട്രെയിനര്‍ എ വി പതി, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ സി ഫിലിപ്പ്, ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി മുരുഗന്‍, രാജശേഖര മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image


വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ ജോജോ ജേക്കബ്, ബാബു ജോസഫ്, എസ് ആര്‍ നായര്‍, സ്വരൂപ് ബി ആര്‍, എസ് രാജ്‌മോഹന്‍ നായര്‍, ടി ആര്‍ വിജയകുമാര്‍, ഡോ. ബിബു ജോര്‍ജ്ജ്, വര്‍ഗ്ഗീസ് കെ ജോയ്, അനൂപ് മേനോന്‍, ടോമി സക്കറിയ എന്നിവര്‍ സംസാരിച്ചു.
ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!