

ബെര്‍ലിന്‍: ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി/ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന് കണ്‍സര്‍വേറ്റീവുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും പ്രതീക്ഷവെച്ച് ജര്‍മന്‍ ദേശീയ തെരഞ്ഞെടുപ്പ്. ഇരുപാര്‍ട്ടികള്‍ക്കും തുല്യ സാധ്യതയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സി ഡി യു/ സി എസ് യു ബ്ലോക്ക് 25 ശതമാനം വോട്ടുകളാണ് നേടുകയെന്നാണ് എ ആര് ഡി ബ്രോഡ്കാസ്റ്റര്‍ എക്സിറ്റ് പോള്‍ പറയുന്നത്. യുദ്ധാനന്തര ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ അവരുടെ ഏറ്റവും മോശമായ ഫലമായിരിക്കുമിത്.

എന്നാല്‍ ഇസഡ് ഡി എഫ് വോട്ടെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും ചാന്‍സലര്‍ സ്ഥാനാര്‍ഥി ഒലാഫ് സ്കോള്‍സും 26 ശതമാനവും സി ഡി യു/ സി എസ് യു 24 ശതമാനവും വോട്ട് കരസ്ഥമാക്കും.
സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തിരിച്ചെത്തുന്നുവെന്നാണ് ആദ്യ എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ ഡെമോക്രാറ്റ് സെക്രട്ടറി ജനറല്‍ ലാര്‍സ് ക്ലിംഗ്ബില് പറഞ്ഞത്.

സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കാണ് കൂടുതല്‍ വോട്ട് കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഒലാഫ് ഷോള്‍സിന് ഭരിക്കാനുള്ള അവകാശം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സര്‍വേറ്റീവ് ജനറല്‍ സെക്രട്ടറി പോള്‍ സിമിയാക്ക് എക്സിറ്റ് പോള്‍ പുറത്തുവന്നപ്പോള്‍ വേദനപ്പിക്കുന്നുവെന്നാണ് പറഞ്ഞത്.
നിലവിലുള്ള അവസ്ഥകള്‍ പ്രകാരം അനൗപചാരിക ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തും. ഗ്രീന്‍സ് 15 ശതമാനം, ലിബറല്‍ ഫ്രീ ഡമോക്രാറ്റുകള്‍ 11 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കാനും തീരുമാനമെടുക്കാന്‍ മാസങ്ങളുമായേക്കാം. അതുവരെ മെര്‍ക്കലിന് താത്ക്കാലിക ചുമതല നല്‍കാനും സാധ്യതയുണ്ട്.
പുതിയ സാധ്യതകള്‍ നിരവധി വഴികള്‍ തുറക്കുന്ന രീതിയിലാണുള്ളതെന്ന് പൊലിറ്റിക്കല്‍ റിസ്ക് കണ്‍സള്‍ട്ടന്‍സിയായ ടെനിയോയിലെ കാര്‍സ്റ്റണ്‍ നിക്കല്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് കുറച്ചു സമയമെടുത്തേക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2005 മുതല്‍ അധികാരത്തിലുള്ള മെര്‍ക്കല്‍ തെരഞ്ഞെടുപ്പിന് ശേഷം രാജിവെക്കാനാണ് പദ്ധതിയിടുന്നത്.
മുന്‍നിര സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മൂന്ന് ടെലിവിഷന്‍ ചര്‍ച്ചകളിലും നേട്ടം കൊയ്ത മെര്‍ക്കലിന്റെ ഗ്രാന്റ് സഖ്യത്തിലെ ധനകാര്യമന്ത്രി ഷോള്‍സിനെതിരെ കണ്‍സര്‍വേറ്റീവിലെ അര്‍മിന്‍ ലാഷെറ്റാണ് മത്സരിക്കുന്നത്.
എക്സിറ്റ് പോള്‍ പ്രകാരം തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റ് ഫോര്‍ ജര്‍മനിക്ക് 11 ശതമാനം വോട്ടാണ് ലഭിക്കുക. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് 12.6 ശതമാനം വോട്ട് ലഭിച്ച സ്ഥാനത്താണിത്. എല്ലാ പാര്‍ട്ടികളും അള്‍ട്ടര്‍നേറ്റ് ഫോര്‍ ജര്‍മനിയുമായുള്ള സഖ്യം തള്ളിയിട്ടുണ്ട്.

