എം. ഡി. എം. എയുമായി ബൈക്ക് റൈസര്‍ ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി- എറണാകുളം പച്ചാളം ഭാഗത്ത് ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ബൈക്ക് റൈസറെയും ഇയാള്‍ക്ക് എം. ഡി. എം. എ എത്തിച്ചു കൊടുക്കുന്ന യുവാവിനേയും പോലീസ് പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പച്ചാളം കൂവക്കാട്ട് വീട്ടില്‍ അരുണ്‍ജിത്ത് (29), ഫോര്‍ട്ട്‌കൊച്ചി അറക്കപറമ്പില്‍ വീട്ടില്‍ നിസാം (27) എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 4.28 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.ബൈക്ക് റൈസ് ചാമ്പ്യനായ അരുണ്‍ ജിത്ത് റൈസിങ്ങിന് ഉപയോഗിക്കുന്നതിനുള്ള ബൈക്ക് മോഡിഫിക്കേഷന്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിന്റെ മറവിലാണ് വിദ്യാര്‍ഥികള്‍ക്കും മറ്റുമായി ലഹരിമരുന്ന് വില്പന നടത്തി വന്നിരുന്നത്. കലൂര്‍ ഭാഗത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന നിസാമാണ് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!