‘ലവ് ലൈഫ്, നോ ഡ്രഗ്‌സ്’: ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കം

Web Desk
2 Min Read

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മാഫിയകള്‍ക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്’ ദൗത്യത്തിന് പിന്തുണയുമായി ആഗോള മലയാളി സമൂഹം. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലാണ് ഈ ആഗോള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

city exchange

തൂഫാന്‍ വാരിയര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരമാണ് ഐ സി എഫ് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമാകുന്നത് ‘ലവ് ലൈഫ്, നോ ഡ്രഗ്‌സ് ജീവിതം തന്നെയാണ് ലഹരി’ എന്ന പ്രമേയത്തിലുള്ള പ്രചാരണ പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

മയക്കുമരുന്നിന്റെ കറുത്ത കൈകള്‍ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും നീളുന്ന വര്‍ത്തമാനകാലത്ത്, അതിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഐ സി എഫ് പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകള്‍ അണിചേരുന്നത് ഏറെ പ്രശംസനീയമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണവും ജാഗ്രതയും ശക്തമാക്കാന്‍ മുന്നോട്ടുവന്നത് കാമ്പയിന് വലിയ ഊര്‍ജം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാറിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുമായി നേരിട്ട് കൈകോര്‍ത്താണ് പ്രചാരണം നടക്കുക. 1,00,000ത്തിലധികം ആളുകളില്‍ നേരിട്ടുള്ള ബോധവത്ക്കരണം, 25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, 50,000 വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിശീലനം, 1,000 കമ്മ്യൂണിറ്റി ആക്ഷന്‍ യൂണിറ്റുകളുടെ രൂപീകരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

- Advertisement -
Ad image

അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകള്‍, വെബിനാറുകള്‍, ഫാമിലി മീറ്റുകള്‍, യൂത്ത് ക്യാമ്പുകള്‍, വാക്കത്തോണ്‍, ഹ്യൂമന്‍ ചെയിന്‍, സിഗ്‌നേച്ചര്‍ കാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ, ലഹരിവിരുദ്ധ കുടുംബ സംരംഭങ്ങള്‍, പേരന്റിംഗ് എഡ്യുക്കേഷന്‍, കൗണ്‍സിലിംഗ്, പുനരധിവാസ സഹായങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!