

ആലുവ: കോറ ആരംഭിച്ച മരുന്നുപെട്ടി പദ്ധതി പബ്ലിക് പ്ലാറ്റ് ഫോം ട്രസ്റ്റ് ഫോര്‍ ചാരിറ്റി ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന സംഘടന ഏറ്റെടുത്തു. 85-ാമത്തെ മരുന്ന് സംഭരണ പെട്ടിയാണ് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സോമസുന്ദരന്‍ തുറന്നുകൊടുത്ത പെട്ടിയില്‍ എ കെ മുഹമ്മദാലി നല്‍കിയ മരുന്നുകള്‍ ഇട്ടുകൊണ്ടാണ് എം പി ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. എഡ്രാക് ജില്ലാ സെക്രട്ടറി കെ ജയപ്രകാശ് പദ്ധതിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചു.

റെയില്‍വേ ഹെല്‍ത്ത് ഓഫീസര്‍ അരുണ്‍ രാഘവന്‍, സാബു ഡേവിഡ്, ജെയിന്‍ സെബാസ്റ്റ്യന്‍, വി എം ശംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

