എറണാകുളം മെഡിക്കല്‍ കോളജിന് ലയണ്‍സ് ക്ലബ്‌ മൊബൈല്‍ വെന്റിലേറ്റര്‍ കൈമാറി

Web Desk
1 Min Read

കൊച്ചി: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഗ്രാന്റോടു കൂടി മണപ്പുറവുമായി ചേര്‍ന്ന് ലയണ്‍സ് ഡിസ്ട്രിക്ട് 318 സി എറണാകുളം മെഡിക്കല്‍ കോളജിന് നല്കിയ മൊബൈല്‍ വെന്റിലേറ്റര്‍ വ്യവസായ മന്ത്രി പി രാജീവ് മെഡിക്കല്‍ കോളെജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായര്‍ക്ക് കൈമാറി.

city exchange


മാനുഷിക മൂല്യങ്ങള്‍ ചേര്‍ത്തുള്ള പരിപാടികള്‍ നടത്തുന്ന ലയണ്‍സിന്റെ ഇത്തരം പദ്ധതികള്‍ തുടര്‍ന്നും നിര്‍വഹിക്കാനാവട്ടെയെന്ന് വ്യവസായ മന്ത്രി ആശംസിച്ചു.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി എ വി സി ജയിംസ് അധ്യക്ഷത വഹിച്ചു. മുന്‍ ഗവര്‍ണര്‍ ആര്‍ ജി ബാലുസുബ്രഹ്മണ്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ ബി ഷൈന്‍ കുമാര്‍, ഐ ടി ആന്റ് കമ്യൂണിക്കേഷന്‍ സെക്രട്ടറി വി എസ് ജയേഷ്, ആര്‍ക്കിടെക്ട് നജീബ്, കെ ജെ സജീവ്, ക്യാപ്റ്റന്‍ സോണി എന്നിവര്‍ പ്രസംഗിച്ചു.


മൊബൈല്‍ വെന്റിലേറ്ററിന് ആറ് ലക്ഷം രൂപയാണ് ചെലവ്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കായി 31 ഓക്‌സിജന്‍ കോണ്‍സിലേറ്ററുകള്‍ ഉള്‍പ്പെടെ ലയണ്‍സ് 318 സി ഈയ്യിടെ കൈമാറിയിരുന്നു.

- Advertisement -
Ad image


സ്ട്രീറ്റ് ടോയ്‌ലറ്റ്, നാല്‍പ്പതോളം നിര്‍ധനര്‍ക്ക് വീടുകള്‍, വിവിധ സ്ഥലങ്ങളില്‍ ആറ് പൊലീസ് എയ്ഡ്‌പോസ്റ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ ഈ വര്‍ഷത്തെ മറ്റു പദ്ധതികളാണ്.
ഇതിനകം ഓണ്‍ലൈന്‍ പഠനത്തിനായി അഞ്ഞൂറോളം ടാബ്‌ലെറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയിട്ടുണ്ട്. എഴുന്നൂറ്റമ്പതോളം വഴിയോരക്കച്ചവടക്കാര്‍ക്ക് മഴയിലും വെയിലിലും സുരക്ഷ നല്കാനാവശ്യമായ കുടകള്‍ കൈമാറി. ഏഴ് കോടി രൂപയോളം വരുന്ന പദ്ധതികളാണ് ലയണ്‍സ് 318 സി ലക്ഷ്യമിട്ടത്. അതില്‍ മൂന്നു കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Share This Article
Leave a Comment
error: Content is protected !!