സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെ സ്വീകരിക്കുവാന്‍ ആലുവ ഒരുങ്ങി

Web Desk
1 Min Read

ആലുവ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണങ്ങള്‍ക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കാസര്‍ഗോഡ് നിന്നും ആരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

city exchange

ആദ്യപരിപാടിയായി 19ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ചു സ്വീകരണ സമ്മേളനം ഒരുക്കും.

ആലുവ ബൈപാസ്സ് കാര്‍ഷിക ബാങ്ക് പരിസരത്തുവച്ച് ജാഥാ നായകന്മാരെ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയായി ബാങ്ക് കവല വഴി മാര്‍ക്കറ്റ് റോഡിലൂടെ സമ്മേളനവേദിയായ ടി എച്ച് മുസ്തഫ നഗറില്‍ എത്തിച്ചേരുന്നതാണെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ് എന്നിവര്‍ അറിയിച്ചു.

സ്വീകരണ സമ്മേളനം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജ്ജ് മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ എം പി മാരും എം എല്‍ എ മാരും മറ്റു കോണ്‍ഗ്രസ്സ് നേതാക്കളും പങ്കെടുക്കും

- Advertisement -
Ad image

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ പരിസരത്തും പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിന് സമീപം കുന്നുംപുറം റോഡിലും ഹീരാ കോംപ്ലക്‌സ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!