ഫൈനലില്‍ ഇന്ത്യന്‍ സാന്നിധ്യമാകാന്‍ ദീപിക പദുകോണ്‍ ഖത്തറിലെത്തി

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ കലാശപ്പോരാട്ടത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര താരം ദീപിക പദുക്കോണ്‍ ഖത്തറിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് ദീപിക ഖത്തറിലെത്തിയത്.

city exchange

ലോകകപ്പിന്റെ അനാഛാദന ചടങ്ങിലും സമാപന വേദിയില്‍ പന്ത് എത്തിക്കുന്ന ചടങ്ങിലും ദീപിക പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യന്‍ താരം ഫിഫയുടെ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.

മുംബൈ എയര്‍പോര്‍ട്ടില്‍, ഖത്തറിലേക്ക് പോകുന്നു എന്ന് ട്വീറ്റ് ചെയ്ത് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയും ദീപിക ട്വീറ്റ് ചെയ്തിരുന്നു.

- Advertisement -
Ad image

ദീപിക ഔദ്യോഗിക ചടങ്ങുകള്‍ക്കെത്തുമ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനും മലയാളം സൂപ്പര്‍ താരം മോഹന്‍ലാലും ഫൈനല്‍ മത്സരങ്ങള്‍ കാണാനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ വെള്ളിയാഴ്ച രാത്രി തന്നെ ഖത്തരിലെത്തിയെങ്കിലും ഷാറൂഖ് ഖാന്‍ ശനിയാഴ്ച രാത്രിയാണ് എത്തിച്ചേരുക.

ഇതുകൂടി വായിക്കുക:

Share This Article
Leave a Comment
error: Content is protected !!