
ഗാസ: മധ്യ ഗാസ മുനമ്പിലെ ദേര്‍ അല്‍-ബലയില്‍ ഫലസ്തീനികളുടെ സംഘത്തെ ലക്ഷ്യമിട്ട് ഇസ്രായേലി ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ തിങ്കളാഴ്ച മൂന്ന് ഫലസ്തീനികള്‍ രക്തസാക്ഷികളായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2025 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലൂടെ ഗാസ മുനമ്പിലുടനീളം വിവിധ പ്രദേശങ്ങളില്‍ വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും ഇസ്രായേല്‍ തുടരുകയാണ്.
