പി കുഞ്ഞി മുഹമ്മദ് കണ്ണൂരിന്റെ സൗമ്യ മുഖം; ശക്തനായ സംഘാടകന്‍, വാഗ്മി

Web Desk
1 Min Read

പി കുഞ്ഞി മുഹമ്മദ് സാഹിബ് ജന്മം കൊണ്ട് പൊന്നാനിക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് കണ്ണൂരിന്റെ സ്വന്തമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ ഇംഗ്ലീഷ് പ്രഭാഷണം മൊഴിമാറ്റം നടത്തിയതിലൂടെ ജനപ്രിയനായ സാഹിബ് ഏതു വിഷമം പിടിച്ച വാക്കുകളും സ്വതസിദ്ധമായ ശൈലിയിലൂടെ അനായാസം അവതരിപ്പിക്കുന്നതില്‍ മിടുക്ക് കാണിച്ചു. അതോടെ കണ്ണൂരിന്റെ സൗമ്യ മുഖമായി മാറി നിരവധി സ്റ്റേജുകള്‍ പങ്കിട്ടു. അതിനപ്പുറം ശക്തനായ നല്ലൊരു സംഘാടകന്യം വാഗ്മിയും ആയിരുന്നു.

city exchange

നിനച്ചിരിക്കാതെയുള്ള വിയോഗം ഏറെ വേദനിപ്പിച്ചു. അറിഞ്ഞയുടനെ മുസ്ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കരപ്പാത്ത് ഉസ്മാന്റെയും ട്രഷറര്‍ പി പി സുലൈമാന്റെയും കൂടെ വസതിയിലെത്തി. മുസ്ലിം ലീഗിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കള്‍എത്തിയിരുന്നു. ജനാസ നിസ്‌കാരം വീട്ടില്‍ വെച്ചു തന്നെ നിര്‍വ്വഹിച്ചു. മുഹമ്മദലി മാഷിന്റെയും എ എം ഹസ്സന്റെയും കൂടെ നാട്ടിലേക്ക് മടങ്ങി.

അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു അവസാനമായി കണ്ടത്. നാലു വര്‍ഷം മുന്‍പ്. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ലീഗ് ഓഫീസ് കെട്ടിടം ഉല്‍ഘാടന ചടങ്ങില്‍ മറക്കാനാവാത്ത അനുഭവം
ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ച് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഷേണായ് സ്‌ക്വയറിലേക്ക് പ്രസംഗത്തിന്ന് സ്റ്റേജില്‍ എത്തി യപ്പോള്‍ കാണികള്‍ക്കിടയില്‍ ഇരിക്കുന്ന എന്നെ കണ്ടപ്പോള്‍ സാഹിബിനെ കൊണ്ട് മാടി വിളിപ്പിച്ചു സ്റ്റേജില്‍ ഇരുത്തി.

ഖത്തറില്‍ ആയിരുന്നപ്പോള്‍ കണ്ണൂര്‍ ജില്ലാ ചന്ദ്രിക റീഡേര്‍സ് ഫോറം അധ്യക്ഷ സ്ഥാനം വഹിക്കുമ്പോള്‍ സഹഭാരവാഹിയായാവാനുള്ള സൗഭാഗ്യവും ലഭിച്ചു. നഗരസഭ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!