സി എ പരീക്ഷയില്‍ ഭരദ്വാജിന് ഉന്നത നേട്ടം

Web Desk
1 Min Read

മലപ്പുറം: പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങളുടെയും മികവിന്റെയും ചരിത്രം തീര്‍ക്കുകയാണ് ഭരദ്വാജ് ഇന്‍സ്റ്റിറ്റ്യൂട്ട്.

city exchange

തെക്കേ ഇന്ത്യയിലെ പ്രമുഖ സി എ, സി എം എ, എ സി സി എ, സി എം എ യു എസ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ നല്‍കി വരുന്ന ഭരദ്വാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തവണ സി എ ഫലം വന്നപ്പോള്‍ ദേശീയ റാങ്കുകളോടെ ഉയര്‍ന്ന നേട്ടം കൈവരിച്ചു.


ദേശീയ തലത്തില്‍ രണ്ട് റാങ്കുകളും 70 ശതമാനം വിജയത്തോട് കൂടി കേരളത്തിലെ ഏറ്റവും മികച്ച റിസള്‍ട്ടും ഇത്തവണ ഭരദ്വാജ് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ലഭിച്ചത്.

- Advertisement -
Ad image


പ്രൊഫഷണല്‍ രംഗത്ത് കേരളത്തില്‍ പുതിയൊരു വിപ്ലവമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭരദ്വാജ് രചിച്ചിരിക്കുന്നത്. സി എ, സി എം എ, എസി സി സി എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളില്‍ അധ്യാപക മേഖലയില്‍ ഏറെ വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ദേശീയ റാങ്ക് ജേതാക്കളുമായ വി പി പളനിച്ചാമി, മുഹമ്മദ് അസ്താഫ് ആനത്താന്‍ തുടങ്ങിയവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.


ചെന്നൈക്ക് പുറമെ കേരളത്തില്‍ മലപ്പുറം, കോട്ടക്കല്‍, അരീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഭരദ്വാജിന് ബ്രാഞ്ചുകളുള്ളത്.


ആദ്യ ബാച്ചില്‍ തന്നെ ദേശീയ തലത്തിലും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ക്ക് ഭരദ്വാജിലെ വിദ്യാര്‍ഥികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!