
കൊച്ചി: എസ് വൈ എസ് എറണാകുളം ജില്ലാ കമ്മറ്റി നിര്‍മ്മിച്ച പത്ത് ഭവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദാറുല്‍ ഖൈര്‍ ഭവന സാമുച്ചയം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നാടിന് സമര്‍പ്പിച്ചു.

എല്ലാ ജീവജാലങ്ങള്‍ക്കും ഗുണം നല്‍കുന്ന നിയമമാണ് ഇസ്ലാമിലുള്ളതെന്നും അത് മുന്‍ നിര്‍ത്തിയാണ് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സഹോദരിയെ താത്ക്കാലം സംരക്ഷിക്കുവാന്‍ സാധിച്ചിട്ടുള്ളതെന്നും ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നിയമപരമായല്ല മതപരമായാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വളരെ കുറച്ചുപേര്‍ ഇതിന് തടസ്സം നില്‍ക്കുകയാണെന്നും രാജ്യങ്ങള്‍ തമ്മിലോ വ്യത്യാസമില്ലാതെ ജാതി, മത, നിറ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും മനുഷ്യരായി കാണനാകമെന്നും അതില്‍ നിന്നും യാതൊരു നേട്ടവും പ്രതീക്ഷിക്കരുതെന്നും ഇസ്ലാം അതാണ് പഠിപ്പിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങളുടെ പ്രാഥനയോടെ ആരംഭിച്ച സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ദാറുല്‍ ഖൈര്‍ ടവര്‍ ഭവന സമുച്ചയത്തിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫിറോസ് അഹ്‌സനി ആമുഖ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ സയ്യിദ്ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, സയ്യിദ് സി ടി ഹാശിം തങ്ങള്‍, വി എച്ച് അലി ദാരിമി, ജാലാലുദ്ധീന്‍ അഹ്സനി, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അഷ്റഫ് അഹ്സനി ആനക്കര, പി ബി നാസര്‍, എം ബി യൂനസ്, ഇബ്രാഹിം ഹാജി പള്ളിക്കര, അബ്ദുള്ള നദ്വി, വി കെ ജലാല്‍, സയ്യിദ് ആഹ്മദ് ബദവി തങ്ങള്‍, മക്കാര്‍ ഹാജി മൂവാറ്റുപുഴ, ഡോ. എ ബി അലിയാര്‍, എം എസ് അബൂബക്കര്‍ ഹാജി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞ് ഹാജി കാഞ്ഞിരമറ്റം, കെ കെ മിതിയന്‍, സിദ്ധീഖ് അശ്അരി ഇടച്ചിറ, നിസാര്‍ ഇബ്രാഹിം, ജമാലുദ്ധീന്‍ സഖാഫി, ഹിജാസ് നെട്ടൂര്‍, നൗഫല്‍ സഖാഫി, ഷഫീഖ് വെണ്ടുവഴി, അബ്ദുറഹീം പള്ളിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

