കെ പി എ ജില്ലാ സമ്മേളനം

Web Desk
1 Min Read

കോഴിക്കോട്: കേരളാ പ്രവാസി അസോസിയഷന്റെ ജില്ലാ പ്രതിനിധി സമ്മേളനം നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് ജില്ലയുടെ സമഗ്രവികസനം, ജില്ലയുടെ ടൂറിസം മേഖല, ഗ്രാസിം കമ്പനി ഉള്‍പ്പടെ കോഴിക്കോടിന്റെ വികസന കാര്യങ്ങള്‍, ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജ്ജനം കര്‍ഷകരുടെ പ്രത്യേകിച്ച് നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍, പ്രവാസികളുടെ വിഷയങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 450-ല്‍ പരം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

city exchange

കോഴിക്കോട് നടക്കാനിരിക്കുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഷാജി ബി നായര്‍, മന്‍സൂര്‍ മണ്ണില്‍, അമല്‍ജിത്, ലതാ നായര്‍, സിജോ, മുരളി, രവീന്ദ്രന്‍ സജീവന്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!