
ദോഹ: തൃശൂര്‍ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി വകറ ഹമദ് ആശുപത്രിയിലാണ് മരിച്ചത്.

ഖത്തറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പരേതനായ അപ്പുക്കുട്ടന്‍ മാസ്റ്ററുടെയും റിട്ട. അധ്യാപിക ലീല ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രീതി. മക്കള്‍: കൗശിക്, ശിഖ. സഹോദരന്‍ ലതേഷ് (പോപ്പുലര്‍ ഇലക്ട്രിക്കല്‍സ്, ഖത്തര്‍).

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
