

ടെഹ്റാന്‍: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. അമീറിനെയും സംഘത്തെയും ഇറാന്‍ ഊര്‍ജ്ജ മന്ത്രി അബ്ബാസ് അലിയാബാദി, ഇറാനിലെ ഖത്തര്‍ അംബാസഡര്‍ സാദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ്, ഖത്തറിലെ ഇറാന്‍ അംബാസഡര്‍ ഡോ. അലി സലേഹബാദി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക സംഘവും അമീറിനൊപ്പമുണ്ട്.
