

ദോഹ: ഓസ്കാറിന്റെ ഗള്‍ഫ് റീജിയണല്‍ മീറ്റ് സംഘടിപ്പിച്ചു. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഓസ്കാര്‍ എല്ലാ വീട്ടിലും താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍നിര ടോട്ടല്‍ സൊല്യൂഷന് പ്രൊവൈഡറായ വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക്സ് സെന്റര്‍ ഗ്രൂപ്പിന്റെ (ജംബോ ഇലക്ട്രോണിക്സ്) എക്്സ്ക്ലൂസീവ് ബ്രാന്റാണ് ഓസ്കാര്‍.

ഖത്തറിലുടനീളം വിശ്വസനീയമായ പേരായി മാറിയ ഓസ്കാര്‍ ഉത്പന്നങ്ങള്‍ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വതന്ത്ര റീട്ടെയിലര്‍മാരിലും ഖത്തറിലെ ജംബോ സൂക്ക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

2021ല്‍ ഓസ്കാര്‍ ഒമാനിലും 2023 ല്‍ സൗദി അറേബ്യയിലും 2024 ല്‍ യു എ ഇയിലും സ്ഥാപിതമായി. 2025ന്റെ രണ്ടാം പകുതിയോടെ ഓസ്കാര്‍ ബഹ്റൈനിലും കുവൈറ്റിലും പ്രവേശിക്കും.
ഓസ്കാര്‍ മീറ്റ് 2025ല്‍ വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്ററിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാന്‍ കമ്പനിയുടെ തന്ത്രപരമായ വിപുലീകരണത്തെക്കുറിച്ചും ഏറ്റവും വിശ്വസനീയമായ പാ
ന് ഗള്‍ഫ് ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സ് ബ്രാന്‍ഡായി തുടരുക എന്ന ദൗത്യത്തെക്കുറിച്ചും സംസാരിച്ചു.
വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്ററിന്റെ ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സും നല്‍കുന്നതിനുള്ള ബ്രാന്‍ഡിന്റെ തുടര്‍ച്ചയായ പരിണാമവും സമര്‍പ്പണവും ഊന്നിപ്പറഞ്ഞു.
ഓസ്കാര്‍ മീറ്റ് 2025ല്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡീലര്‍മാരെ ആദരിച്ചു. ഖത്തറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ റീജിയണല്‍ എസ്റ്റീംഡ് പാര്‍ട്ണര്‍ 2024 ആയി അംഗീകരിച്ചു. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന് എസ്ഡിഎ 2024 ലെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡും സൗദിയ ഹൈപ്പര്‍മാര്‍ക്കറ്റിന് ടെലിവിഷനിലെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡും ലഭിച്ചു. 2024ലെ സെയില്‍സ് എക്സലന്‍സ് അവാര്‍ഡ് അന്‍സാര്‍ ഗാലറിക്ക് സമ്മാനിച്ചു. റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന് എലൈറ്റ് ഗ്രോത്ത് പാര്‍ട്ണര്‍ അവാര്‍ഡ്- 2024 ലഭിച്ചു. ഫാമിലി ഫുഡ് സെന്ററിന് ലോണ്‍ഡ്രിയിലെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡും 2024ലെ സ്വതന്ത്ര റീട്ടെയിലറിലെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റിനും ലഭിച്ചു. 2024ലെ മൂല്യമുള്ള പങ്കാളി അവാര്‍ഡുകള്‍ നാഷണല്‍ എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി, ക്യു ടെക് എഞ്ചിനീയറിംഗ്, എസ്ദാന്‍ റിയല്‍ എസ്റ്റേറ്റ്, എംപവര്‍ ട്രേഡിംഗ്, ഡി എച്ച് എല്‍ എന്നിവയ്ക്കും ഡി എച്ച് എലിന് 2024 ലെ മൂല്യമുള്ള റീജിയണല്‍ ലോജിസ്റ്റിക്സ് പാര്‍ട്ണര്‍ അവാര്‍ഡും ലഭിച്ചു.

