

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ സി സി അശോകാ ഹാളില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അഹമ്മദ് ബിന്‍ അമര്‍ അല്‍ ഹുമൈദി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലത മുഖ്യാതിഥിയായി പങ്കെടുത്തു.

ഐ സി സി സംഘടിപ്പിച്ച പ്രത്യേക പ്രദര്‍ശനം അഹമ്മദ് ബിന്‍ അമര്‍ അല്‍ ഹുമൈദിയും ആഞ്ജലിന്‍ പ്രേമലതയും ഉദ്ഘാടനം ചെയ്തു.

ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള അവതരണത്തോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പാഴ്‌വസ്തുക്കളില്‍ നിന്നും പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മിച്ച വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഫാഷന്‍ ഷോ ട്രാഷന്‍-ഷോ നടത്തി.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതവും ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു നന്ദിയും രേഖപ്പെടുത്തി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ തലത്തില്‍ നടത്തിയ ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

