24 ചാനല്‍ നോമ്പുകാലത്തില്‍ എം പി സുരേന്ദ്രനും മുഹമ്മദ് ഷഫീഖും

Web Desk
1 Min Read

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിന് വേണ്ടി റോബിന്‍ ജോര്‍ജ്ജ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച് 24 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ ചൊവ്വാഴ്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം പി സുരേന്ദ്രനും ഡ്രീം പ്രോപ്പര്‍ട്ടി സി ഇ ഒ മുഹമ്മദ് ഷഫീക്കുമെത്തുന്നു.

city exchange

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം പി സുരേന്ദ്രന്‍ മലയാള മാധ്യമ രംഗത്ത് കലാ- കായിക റിപ്പോര്‍ട്ടിംഗ് രീതിക്ക് വലിയ മാറ്റം വരുത്തിയ തലമുറയിലെ പ്രമുഖനായ മാധ്യമ പ്രവര്‍ത്തകനാണ്. മാതൃഭൂമിയില്‍ കായികം കൈകാര്യം ചെയ്ത അദ്ദേഹം ലോക കായിക സ്പന്ദനങ്ങള്‍ മലയാളികള്‍ക്ക് എത്തിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും ഇപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുകയാണെന്നത് ശ്രദ്ധേയമാണ്. നന്മയുടെ വര്‍ത്തമാനത്തില്‍ റമദാന്‍ സന്ദേശവുമായാണ് എം പി സുരേന്ദ്രന്‍ എത്തുന്നത്.

ഖത്തറിലെ ഡ്രീം പ്രോപ്പര്‍ട്ടിയുടെ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് ഷഫീക്ക് ഖത്തര്‍ മലയാളികളിലെ മികച്ച ബിസിനസുകാരില്‍ ഒരാളാണ്. തന്റെ സ്ഥാപനത്തിന് ഡ്രീം എന്ന പേര് നല്കിയതുപോലെ തന്റെ സ്വപ്‌നങ്ങളിലൂടെ അദ്ദേഹം ഹൃദയപൂര്‍വ്വത്തില്‍ മുഖ്യഅവതാരകന്‍ റെജി മണ്ണേലുമായി സംസാരിക്കും.

- Advertisement -
Ad image

റൊട്ടാന രുചിപ്പുരയില്‍ പഴം നിറച്ചതിന്റെ സ്വാദുമായി അനീഷ ഫഹദ് എത്തുമ്പോള്‍ അവതാരകയായി സുബിത വി എസ് കൂടെയുണ്ടാകും.

ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍ സമയം രാത്രി 10 മണിക്കും യു എ ഇ, ഒമാന്‍ സമയം രാത്രി 11നും ഇന്ത്യന്‍ സമയം രാത്രി 12.30നുമാണ് നോമ്പുകാലം സംപ്രേഷണം ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!