

ദോഹ: ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് സ്വദേശി അബ്ദുല്‍ നാസര്‍ കെ വി (31) ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി. രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: നാജിയ നസ്‌റിന്‍. മകള്‍: നൂഹ അസ്മിന്‍. പിതാവ്: ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈന്‍ മുസ്ലിയാര്‍. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി (ഖത്തര്‍), മുഹമ്മദ് സ്വാദിഖ്, നസീമ, റഹിയാനത്ത്.

നടപടികള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ ജദീദ് യൂണിറ്റ് പ്രവര്‍ത്തകനാണ് നാസര്‍.

