

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല. ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ട്വന്റി 20യും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അടുത്ത നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഉപതെരഞ്ഞടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കുകയയെന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലില്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കീഴ്‌വഴക്കം പാര്‍ട്ടിക്കില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞടുപ്പാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ജനവികാരം അനുകൂലമാണെന്ന് പി സി സിറിയക് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ട്വന്റി ട്വന്റിയുമായുള്ള സഖ്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരുടെ എണ്ണം കുറവായ തൃക്കാക്കര മണ്ഡലത്തില്‍ കഴിഞ്ഞ തവണ ട്വന്റി- ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ടെറി തോമസിന് നേടാനായത് 13,773 വോട്ടുകള്‍ മാത്രമാണ്. കിഴക്കമ്പലത്ത് നിന്നുള്ള പ്രവര്‍ത്തകരെത്തിയാണ് തൃക്കാക്കരയില്‍ ഡോ. ടെറി തോമസിനായി പ്രചരണം നടത്തിയത്.
തൃക്കാക്കരയില്‍ എ എ പിയും ട്വന്റി- ട്വന്റിയും കൈകോര്‍ക്കുമെന്നും ബദലാവുമെന്നും ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. തോമസ് പ്രഖ്യാപിച്ചിരുന്നു. മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി- ട്വന്റിയുമായുള്ള ചര്‍ച്ചകള്‍ക്കായി അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു.

