കെ പി സി സി പ്രസിഡണ്ടിനെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് ചെറുത്ത് തോല്‍പിക്കും: ഇന്‍കാസ് കണ്ണൂര്‍

Web Desk
0 Min Read

ദോഹ: കണ്ണൂര്‍ എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരനെതിരെ കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പ്രവണതയെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി പറഞ്ഞു.

city exchange

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്നത് വിവാദങ്ങളില്‍ നിന്നും സി പി എമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ വേണ്ടിയാണെന്നത് വസ്തുതയാണെന്നും ശ്രീരാജ് എം പി പറഞ്ഞു.

ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോടും കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയുമുള്ള കെ സുധാകരന്റെ പോരാട്ടത്തിന് ഇന്‍കാസ് എന്നും കരുത്തായി കൂടെയുണ്ടാകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!