

ദോഹ: പെരിങ്ങോട്ടുകര ഖത്തര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ‘ആടും കൂടും’ പദ്ധതിയുടെ വിതരണോദ്ഘാടനം നാട്ടിക എം എല്‍ എ സി സി മുകുന്ദന് നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് കെ എസ് എം ബഷീര്‍ ഹാജി അധ്യക്ഷത വഹിച്ചു.

അതോടൊപ്പം 2020, 21 വര്‍ഷങ്ങളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും നല്കി,. നീറ്റ് പരീക്ഷക്ക് കേരളത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൈഷ്ണ ജയവര്ദ്ധനനേയും ആദരിച്ചു.

താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി അനില്‍ കുമാര്‍, വെറ്റിനറി ഡോക്ടര്‍ സ്നേഹ അഗസ്റ്റിന്, മഹല്ല് ഖത്തീബ് അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്, സെക്രട്ടറി യൂസഫ് പാണ്ടോളി, ട്രഷറര്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഖത്തര്‍, ദുബായ്, അബൂദാബി വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍, താന്ന്യം പഞ്ചായത്തിലെ വിവിധ വാര്‍ഡ് അംഗങ്ങള്‍, പരിസര മഹല്ലിലെ കമ്മിറ്റി ഭാരവാഹികള്‍, മഹല്ല് നിവാസികള്‍, കമ്മിറ്റി ഭാരവാഹികള്‍ മുതലായവര്‍ സംബന്ധിച്ചു.
ഖത്തര്‍ കമ്മിറ്റി ഭാരവാഹി ഖാദര്‍ നന്ദി പറഞ്ഞു.

