സ്‌കോട്ട്‌ലാന്റിനെതിരെ ഇന്ത്യന്‍ ദീപാവലി

Web Desk
1 Min Read

ദുബൈ: സ്‌കോട്ട്‌ലാന്റിനു മേല്‍ ദീപാവലി ആഘോഷിച്ച് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ജന്മദിന സമ്മാനം.

city exchange


ടി 20 സൂപ്പര്‍ 12ല്‍ സ്‌കോട്ട്‌ലാന്റിനെ 81 പന്തുകള്‍ ബാക്കിയിരിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തറപറ്റിച്ചത്.


18 പന്തില്‍ 50 റണ്‍സെടുത്ത രാഹുല്‍ ഏറ്റവും വേഗതയേറിയെ അരസെഞ്ച്വറിക്കാരനായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സ്‌കോട്ട്‌ലാന്റിന് 17.4 ഓവറില്‍ 85 റണ്‍സിന് എല്ലാവരും പുറത്തായി.

- Advertisement -
Ad image


സ്‌കോട്ട്‌ലാന്റിന് വേണ്ടി ജോര്‍ജ് മോന്‍സേ 24 റണ്‍സും കാലം മക്‌ലോഡ് 16 റണ്‍സും മാര്‍ക്ക് വാട്ട് 14 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബൂംറ രണ്ടു വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. അന്താരാഷ്ട്ര ടി 20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന സ്ഥാനം ബൂംറയ്ക്ക് സ്വന്തമായി.

Share This Article
Leave a Comment
error: Content is protected !!