

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറിന്റെതാണ് ഉത്തരവ്.

കൊലപാതക കുറ്റത്തില്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി ഉത്തരവിന് പിന്നാലെയാണിത്.

നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായിരുന്നു.
2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.
സ്വാധീനം ഉപയോഗിച്ച് തെളിവുകളെല്ലാം നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനെയും മറ്റും ഉപയോഗിച്ചത് ഏറെ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.

