

കോഴിക്കോട്: എഴുത്തുകാരനും ചിത്രകാരനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ അനുഭവമെഴുത്തുകള്‍ ‘വിശപ്പാണ് സത്യം’ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 11ന് തിങ്കളാഴ്ച എഴുത്തുകാരും കലാകൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും വായനക്കാരും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുന്നത്.

ബുക്കഫെയാണ് പുസ്തകം പുറത്തിറക്കുന്നത്. പല സമയങ്ങളിലായി എഴുതിയ ഓര്‍മക്കുറിപ്പുകളും അനുഭവക്കുറിപ്പുകളുമാണ് പുസ്തകത്തില്‍ വരുന്നത്. നേരത്തെ ശബാബ് വാരികയില്‍ ഉള്ളെഴുത്ത് എന്ന കോളത്തില്‍ എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിലെ ഭൂരിപക്ഷം അധ്യായങ്ങളും.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ അവതാരികയോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

