

ദോഹ: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് (കെ എം ഇ ബി) ഏപ്രില്‍ മാസത്തില്‍ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങള്‍ മികച്ച വിജയം കൈവരിച്ചു. വക്റ ശാന്തിനികേതന്‍ മദ്റസയിലെ ഉനൈസ് അനസ് 540ല്‍ 539 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അല്‍ഖോര്‍ അല്‍ മദ്റസ അല്‍ ഇസ്ലാമിയയിലെ അമല്‍ ഫാതിമ മുജീബ് 537 മാര്‍ക്ക് നേടി മൂന്നാം റാങ്ക് നേടി.

വക്റ ശാന്തിനികേതന്‍ മദ്റസയിലെ തന്നെ വിദ്യാര്‍ഥികളായ നാജിഹ് ജവാദ് (536) നാലാം റാങ്ക്, മുഹമ്മദ് നസാന് അന്‍വര്‍ (535) അഞ്ചാം റാങ്ക്, സഹ്റാന്‍ അബീബ് (534) ആറാം റാങ്ക്, 532 മാര്‍ക്ക് വീതം നേടി ലംഹ ലുഖ്മാന്, സെബ ഖദീജ ഷാനിദ് എന്നിവര്‍ എട്ടാം റാങ്കും നേടി.

ദോഹ മദ്റസയിലെ ഷസ്ഫ ഷുഹൈബ്, സെന്ഫ ഹാഷിം എന്നിവര്‍ 531 വീതം മാര്‍ക്ക് നേടി ഒമ്പതാം റാങ്ക് പങ്കു വെച്ചപ്പോള്‍ 530 മാര്‍ക്ക് നേടി ദോഹ മദ്റസയിലെ നിയ നിലോഫര്‍, സ്കോളേഴ്സ് മദ്റസയിലെ സൈറ മറിയം എന്നിവര്‍ പത്താം റാങ്കും നേടി. നാല് മദ്റസകളിലായി 207 വിദ്യാര്‍ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതിയത്.
88 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ അല്‍ മദ്റസ അല്‍ ഇസ്ലാമിയ ശാന്തിനികേതന്‍ വക്റ 100 ശതമാനം വിജയം രേഖപ്പെടുത്തി. എട്ടു വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസും 40 വിദ്യാര്‍ഥികള്‍ എ പ്ലസ് ഗ്രേഡും 33 പേര് എ ഗ്രേഡും നേടി. 84 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹ 5 ഫുള്‍ എ പ്ലസും 11 എ പ്ലസ് ഗ്രേഡും 27എ ഗ്രേഡും നേടി 100 ശതമാനം വിജയം രേഖപ്പെടുത്തി. അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്കോളേഴ്സ് 24 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ 2 ഫുള്‍ എ പ്ലസും 9 പേര് എ പ്ലസ് ഗ്രേഡും 7 പേര് എ ഗ്രേഡും നേടി.
അല്‍ മദ്റസ അല്‍ ഇസ്ലാമിയ അല്‍ഖോര്‍ ഒരു ഫുള്‍ എ പ്ലസ്, 4 എ പ്ലസ് ഗ്രേഡ്, 4 എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ 11 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസും ഏറ്റവും കൂടുതല്‍ എ ഗ്രേഡും നേടിയ സ്ഥാപനമെന്ന ബഹുമതി വക്റ ശാന്തിനികേതന്‍ മദ്റസക്കു ലഭിച്ചു.
തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നല്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ പ്രസിഡന്റ് കാസിം ടി കെ, വിദ്യാഭ്യാസ വിഭാഗം തലവന്‍ കെ സി അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി മുഈനുദ്ധീന്, മദ്റസ പ്രിന്‍സിപ്പല്‍മാരായ ഡോ. അബ്ദുല്‍ വാസിഹ്, എം ടി ആദം, കെ എന്‍ മുജീബ് റഹ്മാന്, വിവിധ മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ടുമാരായ റഷീദ് അഹ്മദ്, ബിലാല്‍ ഹരിപ്പാട്, ഹാരിസ് കെ, ഹാരിസ് അല്‍ ഖോര്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

