കല്‍പകഞ്ചേരി പഞ്ചായത്തിലെ സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി കെ എം സി സി

Web Desk
1 Min Read

ദുബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പകഞ്ചേരി പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍പകഞ്ചേരി കെ എം സി സി ധനസഹായം കൈമാറി. പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിനുളള യു എ ഇ കെ എം സി സിയുടെ ധനസഹായം മുഖ്യ രക്ഷാധികാരിയും റിജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. അന്‍വര്‍ അമീന് യു എ ഇ കെ എം സി സി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അമീര്‍ഷ ബാബു (ദുബൈ) കൈമാറി.

city exchange


കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്ന വീടുകളും ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിന് രണ്ട് ഫോഗിം മെഷീനും മറ്റു അനുബന്ധ സാധനങ്ങളും വാങ്ങിക്കുന്നതിനാണ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആവശ്യ പ്രകാരം തുക നല്കിയത്. ചടങ്ങില്‍ ദുബൈ കെ എം സി സ മലപ്പുറം ജില്ലാ ട്രഷറര്‍ സിദ്ധീഖ് കാലൊടി, യു എ ഇ കെ എം സി സി കല്‍പകഞ്ചേരി പഞ്ചായത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി നിയാസ് മച്ചിഞ്ചേരി തൂമ്പില്‍ (ഫുജൈറ), ഭാരവാഹികളായ സുബൈര്‍ ചാത്തനത്തില്‍ (ഷാര്‍ജ), അബ്ദുറഹ്മാന്‍ പോക്കാട്ട് (ഷാര്‍ജ) ദുബൈ കെ എം സി സി കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇഖ്ബാല്‍ പള്ളിയത്ത്, സെക്രട്ടറി റഫീഖ് വി ടി എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!