കോവിഡില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാനുള്ള കോടതി നിര്‍ദ്ദേശം ഐ സി എഫ് സ്വാഗതം ചെയ്തു

Web Desk
1 Min Read

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഐ സി എഫ് ഗള്‍ഫ് കൗ്ണ്‍സില്‍ അറിയിച്ചു.
ധനസഹായം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അശോക് ഭൂഷന്‍, എം ആര്‍ ഷാ എന്നി ജഡ്ജിമാരുടെ ബെഞ്ചാണ് കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയത്. കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്.
3.9 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണമടഞ്ഞത്. ആകസ്മികമായി വന്ന രോഗത്തില്‍ മണമടഞ്ഞവരുടെ കുടുംബത്തിന്റെ ഭാവിജീവിതം ഇരുളടയുന്നതായി മാറാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കേണ്ടിയിരുന്നു. അവര്‍ ആ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെനാണിപ്പോള്‍ കോടതിയും പറഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഗുണഫലം സാധാരണ ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ മാത്രമേ ഫലപ്രാപ്തി നേടുകയുള്ളൂ. അവര്‍ക്ക് കിട്ടുന്ന ഓരോ പൈസയും മാര്‍ക്കറ്റിനെയും ഉത്തേജിപ്പിക്കും.
കോവിഡ് മഹാമാരിയുടെ ദുരിതത്തിന്റെ തീവ്രത ആവുന്നത്ര കുറക്കാന്‍ ആണ് സര്‍ക്കാറുകള്‍ നിരന്തരം ശ്രമിക്കേണ്ടതെന്നും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

city exchange
Share This Article
Leave a Comment
error: Content is protected !!