ആവേശത്തിലാറാടി ഒ ഐ സി സി- ഇന്‍കാസ് പുതുപ്പള്ളി വിജയാഘോഷം

Web Desk
1 Min Read

ദോഹ: മലയാള സിനിമാ മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത പുതുപ്പള്ളി വിജയാഘോഷം ഒ ഐ സി സി- ഇന്‍കാസ് അംഗങ്ങള്‍ക്ക് ഇരിട്ടി മധുരമായി.

city exchange

മുദ്രാവാക്യങ്ങളും കരഘോഷവും നിറഞ്ഞവേദിയില്‍ നടത്തിയ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷം ശ്രദ്ധേയമായി. ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീജിത് എസ് നായര്‍ സ്വാഗതം ആശംസിച്ചു.

കാലിക്കറ്റ് നോട്ട്ബുക്കില്‍ ചേര്‍ന്ന യോഗം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്‍ പ്രസിഡന്റും കെ പി സി സി സാംസ്‌കാരിക സമിതി ചെയര്‍മാനുമായ ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ഇടതു ഭരണത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടമാവുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരാണെന്നു വിളിച്ചു പറയാന്‍ ആര്‍ജവമുള്ള സിനിമാ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. താനടക്കം ഈ ഇരിക്കുന്ന ഓരോരുത്തരും ഒരു കോണ്‍ഗ്രസ്സുകാരനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എം എല്‍ എ ചാണ്ടി ഉമ്മന് ആശംസ അറിയിച്ചു.

കേക്ക് മുറിച്ചും മധുരം വിളമ്പിയും പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, പ്രൊഡ്യൂസര്‍മാരായ രജപുത്ര രഞ്ജിത്ത്, ലിസ്റ്റിന്‍ സ്റ്റീഫന്‍, രാകേഷ്, സമദ് ട്രൂത്ത് എന്നിവര്‍ ചാണ്ടി ഉമ്മനെ അഭിനന്ദിച്ചു സംസാരിച്ചു.

ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, യൂത്ത് വിങ്- വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!