മാധ്യമ പ്രവര്‍ത്തകന്‍ കെ ഹുബൈബിന് ഐ എം എഫ് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഖത്തര്‍ എഡിഷന്‍ സീനിയര്‍ കറസ്‌പോണ്ടന്റും ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ഭാരവാഹിയുമായ കെ ഹുബൈബിന് ഐ എം എഫ് ഖത്തര്‍ യാത്രയയപ്പ് നല്‍കി.

city exchange

ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല കെ ഹുബൈബിന് സ്‌നേഹോപഹാരം നല്‍കി. ഐ എം എഫ് സ്ഥാപക അംഗവും ഐ സി സി ഉപദേശക സമിതി ചെയര്‍മാനുമായ പി എന്‍ ബാബുരാജന്‍, ഐ എം എഫ് മുന്‍ പ്രസിഡന്റ് റയീസ്, ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി അന്‍വര്‍ പാലേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസല്‍ പി കെ, അഹമ്മദ് കുട്ടി അറളയില്‍, ആര്‍ ജെ നിസ, ഐ എം എഫ് അംഗങ്ങളായ ആര്‍ ജെ അപ്പുണ്ണി, ആസിഫ്, ഗള്‍ഫ് മാധ്യമം ഖത്തര്‍ എഡിഷന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ മുഷ്താഖ്, മീഡിയ വണ്‍ മാര്‍ക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി ഇ ഒ അമാനുള്ള വടക്കാങ്ങര, കേരള ശബ്ദം റിപ്പോര്‍ട്ടര്‍ നാസര്‍, റഫീഖ്, അഷറഫ്, ഫഹദ്, ആര്‍ ജെ സൂരജ്, ആര്‍ ജെ അഷ്ടമി ജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കെ ഹുബൈബ് മറുപടി പ്രസംഗം നടത്തി. ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ സ്വാഗതവും ട്രഷറര്‍ ആര്‍ ജെ രതീഷ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!