പരിസ്ഥിതി ദിനാഘോഷ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി

Web Desk
1 Min Read

ദോഹ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഡോ. ആര്‍ സീതാരാമന്‍ മുഖ്യാതിഥിയായിരുന്നു. ഫസ്റ്റ് സെക്രട്ടറി എസ് സേവ്യര്‍ ധന്‍രാജ്, ഡോ. ആര്‍ സീതാരാമന്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലു എന്നിവര്‍ പ്രസംഗിച്ചു.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നടാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും നിരവധി പരിപാടികളും അരങ്ങേറി. മാമൂറ പാര്‍ക്കില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഐ സി സിക്കു സമീപം എസ് സേവ്യര്‍ ധന്‍രാജ്, സെക്കന്റ് സെക്രട്ടറി പദ്മ കാരി എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു. വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും വൃക്ഷത്തൈകള്‍ നട്ടു. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ കൈമാറി. വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. അനീഷ് ജോര്‍ജ്ജ് മാത്യു പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശുഭശ്രീ ഗണശനും ഫഹീമ അബ്ദുല്‍ കരീം ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഭവന്‍സ് പബ്ലിക്ക് സ്‌കൂളിലെ മിഫ്താഹുല്‍ ഫലാഹിനാണ് മൂന്നാം സ്ഥാനം. നോണ്‍ റസിഡന്റ് വര്‍ക്കല അസോസിയേഷന്‍ (നോര്‍വ), കര്‍ണാടക സംഘ ഖത്തര്‍, തുളുകൂട്ട ഖത്തര്‍, കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തര്‍ (കെ ഡബ്ല്യു ഐ ക്യു), ബണ്ട്‌സ് ഖത്തര്‍ എന്നീ സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച തുളുകൂട്ട ഖത്തറിന് ഫലകം സമ്മാനിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!