പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ച് തവാഖ് മുക്കം

Web Desk
1 Min Read

ദോഹ: കാശ്മീരിലെ പഹല്‍ഗാമിലെ ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ഖത്തറിലെ തണ്ണീര്‍ പൊയില്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ മുക്കം അനുശോചനം രേഖപ്പടുത്തി. അസോസിയേഷന്റെ മാസാന്ത ജനറല്‍ ബോഡി യോഗത്തില്‍ മൗനമാചരിച്ചു കൊണ്ടാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

city exchange

വിനോദ സഞ്ചാരികള്‍ക്ക് നേരേ ഭീകരവാദികള്‍ നടത്തിയ ആക്രമണം മനുഷ്യത്വ രഹിതവും മന:സാക്ഷിക്ക് നിരക്കാത്തതാണെന്നും അഭിപ്രായപ്പെട്ട തവാഖ് മരിച്ചവരുടെ കുടുംബങ്ങളോടു ദു:ഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

അസോസിയേഷന്‍ പ്രസിഡണ്ട് സുഹാസ് പി പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരികളായ അബ്ദുസ്സലാം എ പി, മുഹമ്മദ് അക്കോട്ട് പറമ്പില്‍, മൊയ്തീന്‍ കോയ പി കെ, മുജീബ് ടി ടി, മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഷംസു കെ സി സ്വാഗതവും മുഷ്താഖ് കെ പി നന്ദിയും പറഞ്ഞു. തവാഖിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബാഡ്മിന്റണ്‍ സീസണ്‍ -3 ടൂര്‍ണ്ണമെന്റ് മെയ് മാസം അവസാന വാരം നടത്തുവാനും തീരുമാനിച്ചു. യോഗത്തില്‍ ഷിനാസ് മുക്കം, ഷിഹാബ് മുക്കം, നിഷാം, മനാഫ് വി പി, ഷറഫലി ഉടയാട തുടങ്ങി മറ്റ് തവാഖ് ഭാരവാഹികളും കുടുംബങ്ങളും പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!