മോന്‍സണ്‍ പെരുങ്കള്ളനെന്ന് കെ സുധാകരന്‍

Web Desk
0 Min Read

കണ്ണൂര്‍: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ പെരുങ്കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

city exchange

മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി 5 ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. പക്ഷേ അസുഖം ഭേദമായില്ല. വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാര്‍ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവര്‍ പോലും മോണ്‍സനെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!