കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഗ്രീന്‍ പാംസ് സസ്‌റ്റൈനബ്ള്‍ സമ്മിറ്റ്

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഗ്രീന്‍ പാംസ് സസ്‌റ്റൈനബ്ള്‍ സമ്മിറ്റ് നടത്തി. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന ഗ്രീന്‍ പാംസ് സസ്‌റ്റൈനബ്ള്‍ സമ്മിറ്റ് ലുബ്രിസോള്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മാനേജിംഗ് ഡയറക്ടര്‍ ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്തു.

city exchange

പ്രാദേശികമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പ്രാദേശികമായി ഉത്പാദനം നടക്കുമ്പോഴാണ് സുസ്ഥിര വികസനം നിലനിര്‍ത്താനാവുകയെന്ന് ഭാവന ബിന്ദ്ര പറഞ്ഞു.

ഗേറ്റ് ഫൗണ്ടേഷന്‍ ഇന്ത്യ ആന്റ് ലീഡ്, സൗത്ത് ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ കണ്‍ട്രി ഡയറക്ടര്‍ ഹരി മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ലോകത്ത് പ്രതിസന്ധിയുണ്ടെങ്കിലും സാധ്യതകളും നിരവധിയാണെന്ന് അദ്ദേഹം പറഞ്ഞു.

ജികോസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗം ജോസഫ് മാര്‍ട്ടിന്‍ ഫ്രാന്‍സിസ് സംസാരിച്ചു.

- Advertisement -
Ad image

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. സസ്‌റ്റൈനബ്ള്‍ സമ്മിറ്റ് ചെയര്‍മാന്‍ ദിലീപ് നാരായണന്‍ സ്വാഗതം പറഞ്ഞു.

സമ്മിറ്റിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. സുഭാശിഷ് റേ മോഡറേറ്ററായിരുന്നു. ഇസാഫ് എം ഡി പോള്‍ തോമസ്, എഫ് എ സി ടി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അനുപം മിശ്ര, എലൈറ്റ് ഫുഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദനേസ രഘുലാല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് സി ഇ ഒ മാത്യൂസ് മാര്‍ക്കോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സസ്റ്റയ്നബ്ള്‍ എന്റര്‍പ്രൈസ് പുരസ്‌കാരങ്ങള്‍ പ്ലാന്റ് ലിപിഡ്സും യു എസ് ടിയും സ്വന്തമാക്കി.

ബെസ്റ്റ് സി എസ് ആര്‍ പ്രൊജക്ടുകളായി പ്ലാന്റ് ലിപിഡ്സ്, യു എസ് ടി, നിറ്റ ജെലാറ്റിന്‍ ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ശോഭ ഡവലപ്പേഴ്‌സ്, എ വി ടി മക് കോര്‍മിക് ഇന്‍ഗ്രീഡിയന്‍സ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.

ഇംപാക്ട്ഫുള്‍ എന്‍ ജി ഒ ആയി ഇസാഫ് ഫൗണ്ടേഷനും സസ്റ്റെയ്നബിള്‍ സ്റ്റാര്‍ട്ടപ്പായി ആക്രിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!