ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് ഗാനം പുറത്തിറങ്ങി

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് ആശംസകള്‍ നേരുന്ന ഗാനം പുറത്തിറങ്ങി. സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം പി കെ നൗഫല്‍ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

city exchange

ഖത്തറിന്റെ അഭിമാനകരമായ നിമിഷങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ ആശംസ എന്ന രീതിയിലാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്. ഗാന സംവിധാന രംഗത്തു ശ്രദ്ധേയനായ മുഹ്സിന്‍ തളിക്കുളമാണ് സംവിധാനം നിര്‍വഹിച്ചത്. ഇന്ത്യന്‍ കലാ, കായിക, സംസ്‌കാരവും ഖത്ത റിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന പ്രകടനങ്ങളും വിവിധ ഫുട്‌ബോള്‍ ടീമുകളുടെ ആവേശവും ഉള്‍പ്പെടുത്തിയാണ് ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബി, മലയാളം, തമിഴ്, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ മജീദ് പുതുപറമ്പ്, ഫൗസിയ അബൂബക്കര്‍, അലവി വയനാടന്‍, ഷാഫി പി സി പാലം എന്നിവരാണ് വരികള്‍ ചിട്ടപ്പെടുത്തിയത്.

പ്രശസ്ത സംഗീതജ്ഞന്‍ രാം സുന്ദറാണ് സംഗീതം നിര്‍വഹിച്ചത്. സലാഹ്, ഫായിസ് ഉമര്‍, ഹനീസ്, ഹിബ, മുത്തലിബ് , ഡോ. വി വി ഹംസ, മൈഥിലി മേഘ്‌ന, മനാസ തുടങ്ങിയവരാണ് ഗാനം ആലപിച്ചത്. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാ- കായിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികളും ദൃശ്യങ്ങളില്‍ ഭാഗമായിട്ടുണ്ട്.

ജൈബിന്‍ തോളത്താണ് മനോഹരമായി ഈ ഗാനം ക്യാമറയില്‍ പകര്‍ത്തിയത്. ലോജിക് മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനത്തിന് ഇതിനോടകം മികച്ച അഭിപ്രായങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!