

കൊച്ചി: എറണാകുളം ബ്രാഞ്ച് ഓഫ് സതേണ്‍ ഇന്ത്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സി എ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫെസ്റ്റ് എന്‍കോര്‍ 2021 ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ഐശ്വര്യ ഡോംഗ്രേയും ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ രഞ്ജിത് വാര്യര്‍, വൈസ് ചെയര്‍മാന്‍ കൃഷ്ണഗോപന്‍, സെക്രട്ടറി ഷൈമി ഷാജി എന്നിവര്‍ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ വിവിധ സി എ സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം വിിദ്യാര്‍ഥികള്‍ പങ്കെടുത്ത സാംസ്‌ക്കാരിക പരിപാടികളില്‍ ഗാനം, സംഘഗാനം, നൃത്തം, സംഘനൃത്തം, റാംപ് വാക്ക്, സ്‌കിറ്റ്, വാദ്യോപകരണ മത്സരം എന്നിവ അരങ്ങേറിയതായി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ സലീം പറഞ്ഞു.
