

ദുബൈ: ജപ്പാനിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രക്കാരിക്ക് സുഖപ്രസവം. ഇ കെ 319 വിമാനത്തില്‍ യുവതി ജനുവരി 19നാണ് പ്രസവിച്ചതെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചു.

ജപ്പാനില്‍ നിന്നും പ്രാദേശിക സമയം രാത്രി 10.31ന് പുറപ്പെട്ട വിമാനം ദുബൈയില്‍ പ്രാദേശിക സമയം രാവിലെ 5.44നാണ് എത്തിയത്. വേദന അനുഭവപ്പെട്ട യുവതിക്ക് വിമാന ജീവനക്കാരാണ് ആവശ്യമായ സഹായം നല്‍കിയത്. ദുബൈയില്‍ ലാന്‍ഡ് ചെയ്ത ഉടനെ യുവതിക്കും കുഞ്ഞിനും വൈദ്യസഹായം നല്‍കിയതായി എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമായിരുന്നു. ദുബായി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘം ഇവരെ കാത്തുനിന്നിരുന്നു. തങ്ങളുടെ ജീവനക്കാരുടെയും യാത്രികരുടെയും ആരോഗ്യവും സുരക്ഷയും ഏറെ പ്രധാനപ്പെട്ടതാണെന്ന് എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി.

പ്രസവം, ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള പരിശീലനം എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. എമിറേറ്റ്‌സിന്റെ വിമാനത്തില്‍ യാത്രക്കാരി പ്രസവിക്കുന്ന സംഭവം ആദ്യത്തേതല്ല. 2020 മെയ് ആറിന് ദുബൈയില്‍ നിന്നും ലോഗോസിലേക്ക് പറന്ന വിമാനത്തില്‍ യുവതി പ്രസവിച്ചിരുന്നു. 2017ല്‍ ദുബൈയില്‍ നിന്നും പാരീസിലേക്കുള്ള യാത്രയിലും പ്രസവിച്ചിരുന്നു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

