

മഞ്ചേരി: സാഹിത്യോത്സവ് അവാര്‍ഡ് കവിയും എഴുത്തുകാരനുമായ പി എന്‍ ഗോപീകൃഷ്ണന് സമ്മാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പുരസ്‌കാരം സമ്മാനിച്ചു. 50,001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിലാഫലകവം അടങ്ങുന്നതാണ് അവാര്‍ഡ്.

ശശി തരൂര്‍, കെ സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്.

അവാര്‍ഡ്ദാന ചടങ്ങില്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രാജീവ് ശങ്കരന്‍, സി എന്‍ ജാഫര്‍ സ്വാദിഖ്, ഫിര്‍ദൗസ് സുറൈജി സഖാഫി, സി ആര്‍ കെ മുഹമ്മദ് സംസാരിച്ചു. സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, മുസ്തഫ കോഡൂര്‍, ജാബിര്‍ നെരോത്ത്, ഡോ അബൂബക്കര്‍, സംബന്ധിച്ചു.
വെറുപ്പുല്‍പ്പാദിപ്പിക്കുന്ന നവകാല സാഹചര്യങ്ങളോട് സമരം ചെയ്ത കവിയാണ് പി എന്‍ ഗോപീകൃഷ്ണന്‍ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പി എന്‍ ഗോപീകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹേം. ഇന്ത്യ സാഹോദര്യത്തിന് പേരുകേട്ട രാജ്യമാണ്. അനവധി മതങ്ങളുണ്ടായിട്ടും സമാധാനത്തോടെ ജീവിക്കാനാവുന്നത് ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. സാഹോദര്യം ഇസ്ലാമിന്റെ ദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.

