

കൊടുങ്ങല്ലൂര്‍: ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നിര്‍ണ്ണയ ക്യാമ്പ് കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഹാളില്‍ നടത്തി. ബെന്നി ബെഹനാന്‍ എം പി ദീപം തെളിയിച്ചു. ടി എം നാസര്‍, സി സി ബാബുരാജ്, പി കെ ഷംസുദ്ദീന്‍, പി യു സുരേഷ്‌കുമാര്‍, മുജീബ് റഹ്മാന്‍, വി എം ജോണി, സി പി തമ്പി, കെ എ സിറാജ്, ജോസഫ് ദേവസി നിഷ്ഫ കുര്യാപ്പിള്ളി, മനാഫ് അഴീക്കോട് മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഹാളില്‍ നടന്ന ക്യാമ്പില്‍ കൊടുങ്ങല്ലൂര്‍, കയ്പ്പമംഗലം നിയോജകമണ്ഡലങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയില്‍ നിന്നും അഭിഷേക് കുമാര്‍ ആനന്ദ്, മുകേഷ്, നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറെന്‍ഷ്യലി ഏബിള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്നും നിരേഷ് വി ജി, ജോബിന്‍, ഓഡിയോളജിസ്റ്റ് സിനി എന്നിവരും റെജിസ്‌ട്രേഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

ചാലക്കുടി അസംബ്ലി മണ്ഡലത്തില്‍ പെട്ടവര്‍ക്ക് വ്യാഴാഴ്ച രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ചാലക്കുടി പാലസ് റോഡിലുള്ള എസ് എന്‍ ഡി പി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

