

ആലുവ: കുടുംബശ്രീ എറണാകുളം ജില്ല മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഹരിത കര്‍മ്മസേന കലാജാഥക്ക് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ സ്വീകരണം നല്കി. ‘ഹരിത കേരളം സാധ്യമാക്കാന്‍ നമുക്കൊരുമിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹരിത കര്‍മ്മസേനയുടെ കലാജാഥ എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ പര്യടനം നടത്തുന്നത്.

അഗ്നിരംഗശ്രീ തിയേറ്റര്‍ ആണ് കലാജാഥ നയിക്കുന്നത്. പഞ്ചായത്തില്‍ നല്കിയ സ്വീകരണത്തിന് ശേഷം അഗ്നിരംഗശ്രീ അംഗങ്ങളുടെ മാലിന്യം പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെയും അജൈവ മാലിന്യം ഹരിത കര്‍മ്മസേനക്ക് നല്‍കേണ്ടതിന്റെ ആവശ്യവും ഉയര്‍ത്തി കൊണ്ടുള്ള ബോധവത്ക്കരണ നാടകം ഉണ്ടായിരുന്നു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ വന്ന ഹരിത കര്‍മ്മസേന കലാജാഥയുടെ സ്വീകരണ സമ്മേളനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ എസ് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ റംല താജുദ്ദീന് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, സബിത സുബൈര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ റംല റഷീദ്, അക്കൗണ്ടന്റ് ധന്യ, സി ഡി എസ് അംഗം ഷഹര്ബാന്, ഹരിത കര്‍മ്മസേന അംഗം സീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

