നെഹ്‌റു ഫാസിസത്തോട് വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്: എം എന്‍ കാരശ്ശേരി

Web Desk
1 Min Read

കൊച്ചി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഫാസിസത്തോട് ലവലേശം പോലും വിട്ടുവീഴ്ച ചെയ്യാതിരുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ എല്ലാകാലത്തും പ്രസക്തമാണെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ പ്രൊഫ. എം എന്‍ കാരശ്ശേരി. ഡി സി സിയിലെ സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നെഹ്‌റു അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആധുനികവത്കരണത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് നെഹ്‌റുവായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും രാഷ്ട്രത്തെ മുന്നേറ്റങ്ങളിലേക്ക് നയിച്ചു. നഗരങ്ങളും ഗ്രാമങ്ങളും എല്ലാം വികസനത്തിന്റെ പാതയിലേക്ക് എത്തുന്നതും നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകളിലൂടെ ആയിരുന്നു. പൊതുമേഖലയെയും സഹകരണ മേഖലയെയും സ്വകാര്യ മേഖലയെയും കോര്‍ത്തിണക്കി അദ്ദേഹം രൂപപ്പെടുത്തിയ പദ്ധതികള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ മികച്ച രീതിയില്‍ സ്വാധീനിച്ചു. വിവിധ മേഖലകളില്‍ അദ്ദേഹം സ്വീകരിച്ച ദേശസാല്‍ക്കരണം ഇന്ത്യന്‍ പുരോഗതിക്ക് തന്നെ നാഴികക്കല്ലായി മാറി.

എങ്ങനെയാണ് കുത്തകകളെ നിലക്ക് നിര്‍ത്തേണ്ടതെന്ന് നെഹ്‌റുവിന് കൃത്യമായി അറിയുമായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന ഭരണകൂടം രാജ്യത്തെ നയിക്കുമ്പോള്‍ നെഹ്‌റു സ്വീകരിച്ചിരുന്ന നിലപാടുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അതിന്റെ വീണ്ടെടുക്കലിനായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ് കുമാര്‍, ഡോ. ടി എസ് ജോയ്, പി എന്‍ സജീവന്‍, ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, ഡോ. ജോര്‍ജ് മരിങ്ങോലി തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!