NEWS
വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമസഭയില്‍ നിന്നും ലഭിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും പതിനെട്ടു വാര്‍ഡുകളില്‍ നിന്നായി 103 വയോജനങ്ങള്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്. വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപയാണ് കട്ടില്‍ വിതരണത്തിനായി വെച്ചിരുന്നത്.


പഞ്ചായത്തില്‍ നടന്ന കട്ടില്‍ വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ഷെമീര്‍ ലാല, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, റംല അലിയാര്‍, ലീന ജയന്‍, സുബൈദ യൂസഫ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


