കെ.കരുണാകരന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Web Desk
1 Min Read

കോഴിക്കോട്: കഴിഞ്ഞ 2 വര്‍ഷത്തെ കെ.കരുണാകരന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുവപ്രതിഭ പുരസ്‌കാരത്തിന് കുന്ദമംഗലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോളേജിലെ എ.പി ജില്‍ഷാദും പ്രൊവിഡന്‍സ് വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥി റിസയും അര്‍ഹരായി. മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള അവാര്‍ഡിന് മലയാള മനോരമ റിപ്പോര്‍ട്ടര്‍ നിഥിന്‍ സാമുവലും മികച്ച കായിക സംഘാടകനുള്ള അവാര്‍ഡ് എ.കെ മുഹമ്മദ് അഷ്‌റഫും അര്‍ഹരായി.

city exchange


കോണ്‍ഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി ജില്ലയിലെ കായിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്.
യുവപ്രതിഭ പുരസ്‌കാരം നേടിയ റിസ സൈക്കിള്‍ പോളോ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എ.പി ജില്‍ഷാദ് കേരള റഗ്ബി ടീം ക്യാപ്റ്റനും സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മികച്ച പ്രകടനത്തോടെ മെഡല്‍ നേടുകയും ചെയ്തിടുണ്ട്. ലോക്ഡൗണ്‍ കാലത്ത് നിലച്ചു പോയ കായിക മേഖലയുടെ പുനര്‍ ജീവനവും അതുമായി ബന്ധപ്പെട്ട വിവിധ കായിക മേഖലകളില്‍ നിന്നുള്ള ലേഖനങ്ങള്‍ അടങ്ങിയതുമായ ‘ഗെയിം ഓണ്‍ ‘ എന്ന പരമ്പരയ്ക്കാണ് നിഥിന്‍ സാമുവലിന് പുരസ്‌കാരം.

ഇന്ത്യന്‍ ഫൂട് വോളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ് മികച്ച സംഘാടകനുള്ള അവാര്‍ഡ് നേടിയ എ.കെ മുഹമ്മദ് അഷ്‌റഫ്. കേരളത്തില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ഓര്‍ഗനെസിങ്ങ് സെക്രട്ടറിയും നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യസംഘാടകനുമായിരുന്നു.
അടുത്ത മാസം അവസാനം ഡി.സി.സി ഓഫീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Share This Article
Leave a Comment
error: Content is protected !!